
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നേരത്തെ, അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍, ഇന്ന് ഇന്ത്യയുടെ വാക്കുകള്‍ക്ക് ലോകം ശ്രദ്ധ നല്‍കുന്നുവെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഖ്യാതി അന്താരാഷ്ട്രതലത്തില്‍ വര്‍ധിച്ചുവെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. തന്റെ മണ്ഡലമായ ലഖ്നൗവിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read Also: മഴയിൽ മുങ്ങി ഉത്തരാഖണ്ഡ്: 13 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
‘നമ്മുടെ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, അദ്ദേഹം അവിടെ എങ്ങനെ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് നിങ്ങള്‍ ആഗോളതലത്തില്‍ ശക്തനാണെന്ന് മോദിയോട് പറയുന്നു. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. മുസ്ലീം രാജ്യങ്ങളും അദ്ദേഹത്തിന് വലിയ ബഹുമാനം നല്കുന്നു. ഇത് ഓരോ ഇന്ത്യക്കാരനും ഒരു ബഹുമതിയാണ്’, രാജ്നാഥ് സിങ് പറഞ്ഞു.
നിലവില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. 2013-2014 കാലയളവില്‍ 11-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇന്ന് അത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments