KeralaLatest News

വര്‍ക്കല അയിരൂരില്‍ ഭർത്താവിന്റെ ബന്ധുക്കൾ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കെ

വർക്കല: അയിരൂരില്‍ വീട്ടമ്മയെ ഭര്‍ത്താവിന്‌റെ ബന്ധുക്കള്‍ വെട്ടിക്കൊന്നത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോർട്ട്. 56 വയസുള്ള ലീനാമണിയാണ് കൊല്ലപ്പെട്ടത്. അയിരൂര്‍ കളത്തറ എം.എസ്.വില്ലയില്‍ പരേതനായ സിയാദിന്റെ ഭാര്യ ലീന മണി(56)യെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നു രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കല ശ്രീനാരായണ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് കൂടെ സഹായിയായി നിൽക്കുന്ന സ്ത്രീ പറയുന്നത്. ലീനയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്സിൻ, ഷാജി എന്നിവരാണ് വീട് കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ലീനയുടെ ഭര്‍ത്താവ് മരിച്ചിട്ട് ഒന്നരവര്‍ഷമായി. സിയാദിന്റെ പേരിലുള്ള സ്വത്തുവകകള്‍ കൈക്കലാക്കാൻ സഹോദരന്മാര്‍ ശ്രമിച്ചുവെന്നാണ് ലീനയുടെ ബന്ധുക്കളുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ആക്രമണം. ലീനയെ വീട്ടിൽ നിന്ന് ഇറക്കിവിടുന്നതിന്റെ ഭാഗമായി ഒന്നരമാസം മുൻപ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ഇവരുടെ വീട്ടില്‍ക്കയറി താമസമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കോടതി ലീനയ്ക്ക് സംരക്ഷണം നല്‍കാൻ ഉത്തരവിട്ടതോടെ പൊലീസ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തുടര്‍തര്‍ക്കമാണ് ഞായറാഴ്ച രാവിലെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം.

‘ഒരു വിവാഹത്തിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു ലീന അതിനിടെയാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കമ്പിപ്പാര അടക്കം ആയുധങ്ങളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. ഭര്‍ത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്സിൻ എന്നിവര്‍ ചേര്‍ന്ന് ലീനയെ കമ്പിപ്പാര കൊണ്ട് അടിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം അഹദിന്റെ ഭാര്യയും ലീനയെ ആക്രമിച്ചു’. ഇവര്‍ക്കൊപ്പം 20 വര്‍ഷമായി താമസിക്കുന്ന സരസു പോലീസിനോട് പറഞ്ഞത് ഇപ്രകാരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button