KeralaLatest NewsNews

ഭക്ഷ്യവിഷബാധ: വർക്കലയിൽ 22 പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

ന്യൂ സ്പൈസി, എലഫൻ്റ് ഈറ്ററി എന്നീ രണ്ട് ഹോട്ടലുകളും പ്രവർത്തിക്കുന്നത് ഒരേ മാനേജ്മെൻ്റിന് കീഴിലാണ്

വർക്കല: ഭക്ഷ്യവിഷബാധയേറ്റ് 22 പേർ താലൂക്ക് ആശുപത്രയിൽ ചികിത്സയിൽ. വർക്കല ന്യൂ സ്പൈസി, എലഫൻ്റ് ഈറ്ററി ഹോട്ടലുകളിൽ നിന്ന് ചിക്കൻ അൽഫാം, കുഴിമന്തി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

read also: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്

ന്യൂ സ്പൈസി, എലഫൻ്റ് ഈറ്ററി എന്നീ രണ്ട് ഹോട്ടലുകളും പ്രവർത്തിക്കുന്നത് ഒരേ മാനേജ്മെൻ്റിന് കീഴിലാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി രണ്ട് ഹോട്ടലുകളും അടപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ന്യൂ സ്‌പൈസിയിൽ നിന്നും ആഹാരം കഴിച്ച 100 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. അന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടൽ പൂട്ടിച്ചിരുന്നു. നാല് മാസം മുൻപാണ് ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button