Latest NewsKeralaIndia

മദ്യം നൽകിയ ശേഷം 3 യുവാക്കൾ നാലുദിവസം പലയിടങ്ങളിൽ കൊണ്ടുപോയി പീ‍ഡിപ്പിച്ചു: വർക്കലയിൽ കടലിൽ ചാടിയ പെൺകുട്ടിയുടെ മൊഴി

വ​ർ​ക്ക​ല​:​ ​പാ​പ​നാ​ശം​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ന്റെ​ ​മു​ക​ളി​ൽ​ ​നി​ന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നു യുവാക്കൾ ചേർന്ന് തന്നെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. സുഹൃത്തായ യുവാവിനൊപ്പമാണ് താനെത്തിയത്, എന്നാൽ, ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം മൂന്നു യുവാക്കൾ ചേർന്ന് നാല് ദിവസത്തോളം പലയിടങ്ങളിൽ കൊണ്ടുപോയി പിഡിപ്പിച്ചെന്നും പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ൽ കഴിയവേ​ ​യു​വ​തി​ ​വ​ർ​ക്ക​ല​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി. ​

ത​മി​ഴ്നാ​ട് ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​നി​യാണ് മൂന്നു യുവാക്കളുടെ കൊടും ക്രൂരതകൾ പൊലീസിനോട് വെളിപ്പെടുത്തിയത്. യു​വാ​ക്ക​ളി​ൽ​ ​നി​ന്ന് ​ക്രൂ​ര​മാ​യ​ ​പീ​ഡ​ന​മാ​ണ് ​ത​നി​ക്ക് ​സം​ഭ​വി​ച്ച​തെ​ന്നും​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​തെ​ന്നും​ ​യു​വ​തി​ ​പൊ​ലീ​സി​നോ​ടു​ ​പ​റ​ഞ്ഞു.​ ​സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മെ​ത്തി​യ​ ​ത​നി​ക്ക് ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​ ​ന​ൽ​കി​യെ​ന്നും​ ​പ​ല​യി​ട​ങ്ങ​ളി​ൽ​ ​കൊ​ണ്ടു​പോ​യി​ ​നാ​ല് ​ദി​വ​സ​ത്തോ​ളം​ ​പീ​ഡി​പ്പി​ച്ചെ​ന്നും​ ​മൊ​ഴി​യി​ലു​ണ്ട്.

മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ബ​സ​ന്ത്,​ കാ​ന്ത​ൻ​ ​എ​ന്നി​വ​രു​ടെ​ ​അ​റ​സ്റ്റ് ​പൊ​ലീ​സ് ​രേ​ഖ​പ്പെ​ടു​ത്തും.​ ​​ ഇ​വ​ർക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ ​ദി​നേ​ശ​ൻ​ ​എ​ന്ന​യാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​യാ​ൾ​ക്കാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സ് ​ഊ​ർ​ജി​ത​മാ​ക്കി.​

പൊ​ലീ​സി​ന്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്ന് ​ക​രു​തി​യ​ ​കേ​സി​ലാ​ണ് ​യു​വ​തി​യു​ടെ​ ​മൊ​ഴി​ ​നി​ർ​ണാ​യ​ക​മാ​യ​ത്.​ ​ബ​ന്ധു​ക്ക​ൾ​ ​സ്ഥ​ല​ത്തെ​ത്തി​ ​യു​വ​തി​യെ​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​തു​ട​ർ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​യി.

ക​ഴി​ഞ്ഞ​ 3​ന് ​ഉ​ച്ച​യ്‌​ക്ക് 1.45​ഓ​ടെ​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ​ ​നി​ന്ന് 30​ ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ലേ​ക്ക് ​യു​വ​തി​ ​ചാ​ടു​ക​യാ​യി​രു​ന്നു.​ ​കൈ​കാ​ലു​ക​ൾ​ക്ക് ​ഒ​ടി​വും​ ​ശ​രീ​ര​മാ​കെ​ ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്‌​ത​ ​യു​വ​തി​യെ​ ​ആ​ദ്യം​ ​വ​ർ​ക്ക​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ ​യു​വ​തി​യെ​ ​പി​ന്നീ​ട് ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​മാ​റ്റു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button