ചെന്നൈ: ഡിഎംകെ മന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കളുടെയും അഴിമതിവിവരങ്ങളടങ്ങിയ ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം ഉടന്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ ഫയല്‍സിന്റെ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കും ഇതെന്നും ഒന്നാം ഭാഗത്തിനെതിരെയുള്ള നിയമ നടപടികള്‍ ധൈര്യപൂര്‍വം നേരിടുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
‘പലരും പേരിന് വേണ്ടി മാത്രം ഒരു കേസ് നല്‍കിയിരിക്കുകയാണ്. ഡിഎംകെ ഫയല്‍സില്‍ കോടതിയിലും ഉറച്ച് നില്‍ക്കുകയാണ്. ആരോടും മാപ്പ് പറയാന്‍ തയ്യാറല്ല. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ അഴിമതിയില്‍ പിറകിലല്ല. അഴിമതിക്കെതിരായ ബിജെപിയുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. അഴിമതിപ്പട്ടികയുടെ രണ്ടാം ഭാഗം തയ്യാറായി. മുന്നൂറിലധികം ബിനാമികള്‍ മുഖേനയാണ് പല നേതാക്കളും സ്വത്ത് സമ്പാദിച്ചിരിക്കുന്നത്. തെളിവുകള്‍ അടക്കമുള്ള രേഖകള്‍ കൈവശമുണ്ട്,’ അണ്ണാമലൈ പറഞ്ഞു.
അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
നേതാക്കളുടെ ബിനാമികളുടെ പേരും സ്വത്തുവിവരങ്ങളുമായാണ് ഡിഎംകെ ഫയല്‍സിന്റെ രണ്ടാം ഭാഗം പുറത്തുവിടുന്നത്. സംസ്ഥാന പദയാത്രയ്ക്കുമുമ്പ് ഈമാസം അവസാനത്തോടെ അഴിമതിപട്ടികയുടെ രണ്ടാംഭാഗം പുറത്തുവിടാനാണ് ഉദ്ദേശിക്കുന്നത്. എഐഎഡിഎംകെയില്‍നിന്ന് ഡിഎംകെയിലേക്ക് കൂടുമാറിയ പല മന്ത്രിമാരുടെ വിവരങ്ങളും പുതിയ പട്ടികയിലുണ്ടാവും. അഴിമതിപ്പട്ടിക സംബന്ധിച്ച രേഖകള്‍ മുദ്രവെച്ച കവറില്‍ ഗവര്‍ണര്‍ക്ക് നല്‍കുമോ അതോ അഴിമതിവിരുദ്ധ ഡിജിപിക്കു നല്‍കുമോ തുടങ്ങിയ കാര്യങ്ങൾ ഉടന്‍ പ്രഖ്യാപിക്കും,’ അണ്ണാമലൈ കൂട്ടിച്ചേർത്തു.
അതേസമയം ഒന്നാം ‘ഡി.എം.കെ. ഫയല്‍സി’ന്റെ പേരില്‍ അണ്ണാമലൈയ്‌ക്കെതിരായ മാനനഷ്ടക്കേസിലെ വാദം കോടതി കഴിഞ്ഞ ദിവസം ഓഗസ്റ്റ് 24-ലേക്ക് മാറ്റിയിരുന്നു.
സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു നല്‍കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കെ. അണ്ണാമലൈ സൈദാപേട്ട കോടതിയില്‍ ഹാജരായിരുന്നു.
Post Your Comments