ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് സുരക്ഷിതത്വവും മികച്ച യാത്രാസൗകര്യവും ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സ്ഥിതിഗതികൾ വിലയിരുത്തി.
ആഭ്യന്തര- അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹി വിമാനത്താവളമുൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങടക്കം വർദ്ധിപ്പിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും മറ്റ് ഏജൻസികളും നിരവധി നടപടികൾ ആരംഭിച്ചുവെന്നും അധികൃതർ വിശദമാക്കി.
Read Also: വീണ്ടും തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ചു
Post Your Comments