News

സ്നേഹപ്രകടനം നിർബന്ധമുളളവർക്ക് താലി കെട്ടി വീട്ടിൽ കൊണ്ട് പോയി തുടരാമെന്ന് ഫ്ളക്സ്: മറുപടിയുമായി വിദ്യാർത്ഥികൾ

പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികൾക്ക് മുന്നറിയിപ്പ്

എടവണ്ണ: വിദ്യാർത്ഥികൾക്ക് താക്കീതുമായി എടവണ്ണ ജനകീയ കൂട്ടായ്മ. ‘വിദ്യാർഥികൾ ജാഗ്രത പാലിക്കണം’ അഞ്ചുമണിക്ക് ശേഷം ഈ പരിസരത്ത് കണ്ടാൽ കൈകാര്യം ചെയ്യുമെന്നും കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് എന്ന രീതിയിലുള്ള ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത് മലപ്പുറം ജില്ലയിലെ എടവണ്ണ ബസ് സ്റ്റാൻഡിലാണ്.

read also: ലിജിയെ വിളിച്ചിറക്കി സംസാരിച്ചു, കത്തിയെടുത്ത് തുരുതുരാ കുത്തി: കൂടുതൽ വിവരങ്ങൾ പുറത്ത്

‘വിദ്യാർത്ഥികൾക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാർഥികളോട് ഞങ്ങൾക്കൊന്നേ പറയാനൊള്ളു. ഇനിമുതൽ ഇത്തരം ഏർപ്പാടുകൾ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിർബന്ധമുളളവർക്ക് താലി കെട്ടി കൈപിടിച്ചു വീട്ടിൽ കൊണ്ട് പോയി തുടരാവുന്നതാണ് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാൽ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാർത്ഥികളെ കാണാനിടവന്നാൽ അവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏൽപിക്കുന്നതുമാണ് ഇത് സദാചാര ഗുണ്ടായിസമല്ല..വളർന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ”- എന്നായിരുന്നു ബോർഡിൽ ഉണ്ടായിരുന്നത്.

സദാചാര പൊലീസ് ആകാൻ ആരെയും അനുവദിക്കില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എടവണ്ണ പാലീസ് പറഞ്ഞു. എടവണ്ണ ഓറിയൻറൽ ഹയർ സെക്കൻഡറി സ്‌കൂൾ അടക്കം നാലിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇടത്താണ് സദാചാര കാഴ്ചപ്പാട് നിറഞ്ഞ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

ഈ മുന്നറിയിപ്പ് ബോർഡിന് മറുപടിയുമായി വിദ്യാർത്ഥികളും രംഗത്തെത്തി. ആധുനിക ഡിജിറ്റൽ സ്കാനറുകളെ വെല്ലുന്ന നോട്ടമുള്ള സദാചാര അങ്ങളമാർ പുതിയ കാലത്തേക്ക് ഒന്ന് എത്തി നോക്കണമെന്നാണ് വിദ്യാർത്ഥികളുടെ മറുപടി. എടവണ്ണ പൊലീസ് എത്തി രണ്ട് ഫ്ലക്സ് ബോർഡുകളും എടുത്തുമാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button