WayanadKeralaLatest NewsNews

മിന്നു മണിക്ക് ആദരവ് നൽകി വയനാട്: ഈ റോഡ് ഇനി മുതൽ മിന്നു മണിയുടെ പേരിൽ അറിയപ്പെടും

മാനന്തവാടി മുൻസിപ്പൽ ഭരണസമിതി യോഗത്തിലാണ് റോഡിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്

വയനാട്ടിലെ മാനന്തവാടി-മൈസൂർ റോഡിന് ഇനി പുതിയ പേര്. വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മിന്നു മണിയുടെ പേരിലാണ് മാനന്തവാടി-മൈസൂർ റോഡ് അറിയപ്പെടുക. മിന്നു മണിയുടെ പ്രകടന മികവിൽ മാനന്തവാടി മുൻസിപ്പൽ ഭരണസമിതി യോഗത്തിലാണ് റോഡിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ, മാനന്തവാടി- മൈസൂർ റോഡ് ഇനി മുതൽ ‘മിന്നു മണി റോഡ്’ എന്ന പേരിൽ അറിയപ്പെടും.

ആദ്യ രാജ്യാന്തര ട്വിന്റി20 മത്സരത്തിൽ മിന്നു മണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ തന്നെ മിന്നു മണിക്ക് വിക്കറ്റ് സാധിച്ചിട്ടുണ്ട്. ഇതിന്റെ ആഹ്ലാദത്തിലാണ് മാനന്തവാടി എടപ്പടി ചോയിമൂല ഗ്രാമം. മിന്നു മണിയുടെ വീട്ടുകാരും നാട്ടുകാരും മൊബൈലിലൂടെയാണ് മത്സരം കണ്ടത്. താരത്തിന്റെ അടുത്ത പ്രകടനത്തിനായുളള കാത്തിരിപ്പിലാണ്  ചോയിമൂല ഗ്രാമം.

Also Read: പൊള്ളുന്ന വില! രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button