Latest NewsIndiaNews

പൊള്ളുന്ന വില! രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം

തക്കാളിയുടെ വില കിലോയ്ക്ക് 224 രൂപയായി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ

രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതോടെ, ഡൽഹി, ലഖ്നൗ, പട്ന തുടങ്ങിയ നഗരങ്ങളിൽ കിലോയ്ക്ക് 90 രൂപ നിരക്കിലാണ് തക്കാളി ലഭ്യമാക്കുക. കൂടാതെ, ഒരാൾക്ക് പരമാവധി രണ്ട് കിലോ തക്കാളി മാത്രമാണ് ലഭിക്കുകയുള്ളൂ. ഡൽഹി എൻസിആർ മേഖലയിലെ റീട്ടെയിൽ കടകളിൽ ഇതിനോടകം സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കിയിട്ടുണ്ട്.

തക്കാളി പ്രതിസന്ധി ലഘൂകരിക്കുന്നതിനായി ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും സംഭരിച്ച തക്കാളി ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇന്നലെ മുതൽ 11 ജില്ലകളിൽ 20 മൊബൈൽ വാനുകളും 5 കേന്ദ്രങ്ങളും വഴി തക്കാളി വിൽപ്പന ആരംഭിച്ചിട്ടുണ്ട്. അതേസമയം, ലഖ്നൗ, കാൺപൂർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഇന്ന് മുതലാണ് സബ്സിഡി നിരക്കിൽ തക്കാളി വിൽപ്പന ആരംഭിക്കുക.

Also Read: നിത്യവും സൂര്യദേവനെ പ്രാർഥിച്ചാൽ

കാർഷിക വിപണന ഏജൻസികളായ നാഫെഡ്, എൻസിസിഎഫ് എന്നിവരോട് തക്കാളി സംഭരണം ഉടൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. തക്കാളിയുടെ വില കിലോയ്ക്ക് 224 രൂപയായി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ. സബ്സിഡി നിരക്കിൽ വിൽക്കുമ്പോൾ നഷ്ടം കേന്ദ്രസർക്കാർ ഏറ്റെടുക്കും. മൺസൂൺ കാലമായതിനാൽ വിതരണത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button