
കയ്പമംഗലം: പെരിഞ്ഞനത്ത് യുവതിയെ ആക്രമിച്ച കേസില്‍ ഹോട്ടല്‍ ഡെലിവറി ബോയ് പിടിയില്‍. പുന്നക്കബസാര്‍ സ്വദേശി ഓത്തുപള്ളിപറമ്പില്‍ അര്‍ഷാദിനെയാണ് (22) അറസ്റ്റ് ചെയ്തത്. കയ്പമംഗലം എസ്.എച്ച്.ഒ കൃഷ്ണപ്രസാദും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. പെരിഞ്ഞനം പഞ്ചാരവളവിനടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയ യുവതിയെ ആണ് ഇയാള്‍ ആക്രമിച്ചത്.
നാട്ടുകാരും പൊലീസും പരിസരത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ സൂരജ്, ബിജു, സി.പി.ഒമാരായ ആനന്ദ്, ബിനോയ്, വിനോദ്, പ്രവീൺ, സുധീർ, ഡെൻസ് മോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments