സംസ്ഥാനത്ത് ഗാർഹിക ഇന്റർനെറ്റ് കണക്ഷന് അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. കെ ഫോണിന്റെ പ്രവർത്തനം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് അപേക്ഷകരുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തിയത്. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ഗാർഹിക കണക്ഷൻ നൽകാനുള്ള നടപടി ഓഗസ്റ്റ് ആദ്യവാരം മുതൽ ആരംഭിക്കുന്നതാണ്. മുൻഗണനാക്രമത്തിലാണ് കണക്ഷൻ നൽകുക.
വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ഇതുവരെ 5500-ലധികം സർവീസ് പ്രൊവൈഡർമാർ സന്നദ്ധത അറിയിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. ആറ് മാസത്തിനിടയിൽ പരമാവധി കണക്ഷനുകൾ ഉറപ്പുവരുത്താനാണ് സർക്കാരിന്റെ നീക്കം. നിലവിൽ, 10,000- ലധികം വീടുകളിലും, 18,000-ലധികം ഓഫീസുകളിലും കെ ഫോൺ കണക്ഷൻ ലഭ്യമാണ്.
കെ ഫോണിന്റെ താരിഫുകൾ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഒരു മാസത്തേക്ക് 299 രൂപ നിരക്കിലുള്ള പ്ലാനാണ് ഏറ്റവും ചെലവ് കുറഞ്ഞത്. ഈ പ്ലാനിന് കീഴിൽ 3,000 ജിബി വരെയാണ് ഉപയോഗിക്കാൻ കഴിയുക. ഉപഭോക്താക്കൾക്ക് ‘എന്റെ കെ ഫോൺ’ എന്ന ആപ്പിലൂടെ കണക്ഷന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Post Your Comments