നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ ലാഭമുയർത്തി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിലെ ലാഭം 16.83 ശതമാനം വർദ്ധനവോടെ 11,074 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിൽ 9,478 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. കമ്പനിയുടെ ഏകീകൃത പ്രവർത്തന വരുമാനം 12.55 ശതമാനം വർദ്ധിച്ച് 59,381 കോടി രൂപയായിട്ടുണ്ട്. മുൻ പാദത്തിലെ 59,162 കോടി രൂപയിൽ നിന്നും നേരിയ വർദ്ധനവ് മാത്രമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ആദ്യ പാദത്തിൽ കമ്പനി മികച്ച ഓർഡറുകളാണ് സ്വന്തമാക്കിയത്. കണക്കുകൾ പ്രകാരം, 10.2 ബില്യൺ ഡോളറിന്റെ ഓർഡറുകൾ നേടിയിട്ടുണ്ട്. നോർത്ത് അമേരിക്ക (4.6%), കോണ്ടിനെന്റൽ യൂറോപ്പ് (3.4%), മിഡിൽ ഈസ്റ്റ്-ആഫ്രിക്ക (15.2%), ഇന്ത്യ (14%), ലാറ്റിൻ അമേരിക്ക (13.5%), ഏഷ്യാ പസഫിക് (4.7%) എന്നിവയാണ് മറ്റ് മുഖ്യ വിപണികൾ. ഈ വർഷം ജൂൺ 30 വരെയുള്ള കണക്കുകൾ അനുസരിച്ച്, കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 6.15 ലക്ഷമായി ഉയർന്നിട്ടുണ്ട്. ഇത്തവണ 523 ജീവനക്കാരെയാണ് പുതുതായി നിയമിച്ചത്.
Post Your Comments