Latest NewsNewsBusiness

ടിസിഎസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം! കൈക്കൂലി വാങ്ങിയ 19 ജീവനക്കാർക്കെതിരെ നടപടി

ടിസിഎസിന് വേണ്ടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു

ടിസിഎസിൽ ജോലി നൽകാമെന്ന് വ്യാജ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങിയ ജീവനക്കാർക്കെതിരെ നടപടി. കമ്പനിയിലെ 19 ജീവനക്കാരാണ് ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയത്. ഇതിൽ 16 ജീവനക്കാരെ പിരിച്ചുവിട്ടതായി ടിസിഎസ് അറിയിച്ചു. 3 ജീവനക്കാരെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇതിനുപുറമേ, ടിസിഎസുമായുള്ള വിവിധ ഇടപാടുകളിൽ നിന്ന് 6 കരാർ കമ്പനികളെ നീക്കം ചെയ്തിട്ടുണ്ട്. ഈ കമ്പനികളുടെ ഉടമകൾക്ക് മറ്റേതെങ്കിലും തരത്തിൽ തങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ടിസിഎസ് വ്യക്തമാക്കി.

ടിസിഎസിന് വേണ്ടി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി അന്വേഷണം പ്രഖ്യാപിച്ചത്. ടിസിഎസിന്റെ റിക്രൂട്ടിംഗ് വിഭാഗമായ റിസോഴ്സ് മാനേജ്മെന്റ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് കൈക്കൂലി ഇടപാടുകൾ നടന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏതാണ്ട് 3 ലക്ഷത്തോളം ഉദ്യോഗാർത്ഥികളെയാണ് ടിസിഎസ് വിവിധ ജോലികൾക്കായി നിയമിച്ചിട്ടുള്ളത്. ഇതിൽ കരാറുകാരും ഉൾപ്പെട്ടിട്ടുണ്ട്. അഴിമതി നടത്തിയവർ ഏകദേശം 100 കോടി രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ.

Also Read: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നു! ഇന്ത്യയ്ക്ക് റഷ്യയുടെ വക ഇരട്ടി ഡിസ്കൗണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button