നടപ്പു സാമ്പത്തിക വർഷം ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ കൂടുതൽ പേരെ നിയമിക്കാൻ ഒരുങ്ങി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 40,000 പുതിയ തൊഴിലവസരങ്ങളാണ് ടിസിഎസ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിൽ വിദ്യാർത്ഥികൾക്ക് നിയമനം നൽകുന്നതാണ്. അതേസമയം, കമ്പനിയിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് ടിസിഎസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവനക്കാരെയാണ് ടിസിഎസ് നിയമിച്ചിട്ടുള്ളത്. കമ്പനിയിൽ ഏത് തരത്തിലുള്ള ആവശ്യത്തിനും പ്രത്യേക സേവനം നൽകുന്നതിനായി ടിസിഎസ് ഒരു ബഞ്ച് രൂപീകരിച്ചിട്ടുണ്ട്. 6 ലക്ഷം ജീവനക്കാരിൽ ഏകദേശം 60,000 ജീവനക്കാരാണ് ഈ ബഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉൽപ്പാദനക്ഷമമായ വിവിധ പദ്ധതികൾക്ക് ടിസിഎസ് ഉടൻ രൂപം നൽകുന്നതാണ്. ഈ വിഭാഗങ്ങളിലേക്ക് കൂടുതൽ പേരെ നിയമിക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ. ഗണപതി സുബ്രഹ്മണ്യമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
Also Read: മഴ മുന്നറിയിപ്പിൽ അപാകതയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും: മന്ത്രി കെ രാജൻ
Post Your Comments