Latest NewsNewsBusiness

ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ടിസിഎസ്, ഏറ്റവും മൂല്യമേറിയ 50 ഇന്ത്യൻ ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു

ഇത്തവണ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഐടി കമ്പനിയായ ഇൻഫോസിസാണ്

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 1.09 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ടിസിഎസിനുള്ളത്. ഇതോടെയാണ് പട്ടികയിൽ ഒന്നാമനായി ടിസിഎസ് മാറിയത്. പ്രമുഖ ആഗോള ബ്രാൻഡ് കൺസൾട്ടൻസിയായ ഇന്റർബ്രാൻഡാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ബ്രാൻഡ് മൂല്യത്തിൽ രണ്ടാമതെത്തിയത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡാണ്. 65,320 കോടി രൂപയുടെ ബ്രാൻഡ് മൂല്യമാണ് റിലയൻസിന് ഉള്ളത്.

മുകേഷ് അംബാനിയുടെ തന്നെ ടെലികോം, ഡിജിറ്റൽ കമ്പനിയായ ജിയോ 49,027 കോടി രൂപയുടെ ബ്രാൻഡ് മൂല്യവുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇത്തവണ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഐടി കമ്പനിയായ ഇൻഫോസിസാണ്. 53,323 കോടി രൂപ മൂല്യമാണ് ഇൻഫോസിസിന് ഉള്ളത്. നാലാം സ്ഥാനം കരസ്ഥമാക്കിയത് എച്ച്ഡിഎഫ്സിയാണ്. എയർടെൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ തുടങ്ങിയവയാണ് പട്ടികയിൽ ഇടം നേടിയ മറ്റു ബ്രാൻഡുകൾ. പട്ടികയിലെ 50 കമ്പനികളുടെയും മൊത്തം മൂല്യം 8.3 ലക്ഷം കോടി രൂപയാണ്.

Also Read: ബസില്‍ നടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സവാദിന് ഉപാധികളോടെ ജാമ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button