സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ബാല. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ആശുപത്രി വാസകാലത്തെ അനുഭവങ്ങള്‍ ബാല തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു.
തന്റെ കാര്യത്തില്‍ മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത അത്ഭുതം നടന്നുവെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ബാല പറയുന്നു. പൂര്‍ണ്ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയിലാണ് അമ്മയെ കാര്യങ്ങള്‍ അറിയിച്ചതെന്ന് ബാല ഒരു അഭിമുഖത്തിൽ പങ്കുവച്ചു.
READ ALSO: ബിഗ് ബോസിൽ പോകാത്തതില്‍ അഭിമാനം, ഡോക്ടറൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ് അതില്‍ കയറിയത്: ആരതി പൊടി
‘അവസാന അരമണിക്കൂറിൽ എന്തോ ഒരു അത്ഭുതം നടന്നു. പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങി. പൂര്‍ണ്ണമായും തളര്‍ന്ന അവസ്ഥയില്‍ നിന്നാണ് ഇന്ന് ഈ അഭിമുഖത്തിന് വന്നിരിക്കുന്നത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. അക്കാര്യങ്ങൾ വീണ്ടും പറയാനാഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടെയും പേര് പറയേണ്ടി വരും. അത് നിയമപ്രശ്നം ഉണ്ടാക്കും. അവന് ചെയ്ത കാര്യത്തിന്റെ ഫലം അവനവന് തന്നെ അനുഭവിക്കും എന്ന് പറഞ്ഞു. എന്നാല്‍ അവന് എന്നത് അവളും ആകാം. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ട്’- ബാല പറയുന്നു.
‘പലരും ജീവിതത്തിൽ തന്നെ ചതിച്ചിട്ടുണ്ട്. മരിച്ചെന്ന് ചിലർ പ്രചരിപ്പിച്ചു. അതനുസരിച്ച് സ്വത്ത് അടിച്ചെടുക്കാൻ വരെ പ്ലാൻ ഇട്ടു. എന്നാൽ എല്ലാവരോടും താൻ ക്ഷമിച്ചു. ചതിച്ചവരോട് ക്ഷമിക്കുന്നതിന്റെ പേരിലാണ് ഭാര്യ എലിസബത്തുമായി എന്നുമുള്ള പ്രശ്നം’- ബാല പറഞ്ഞു.
Post Your Comments