Latest NewsNewsBusiness

നിറ്റ ജെലാറ്റിൻ: ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു

പ്ലാന്റിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്

സംസ്ഥാനത്തെ പ്രമുഖ വ്യാവസായിക അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദഫലങ്ങളിൽ 28.15 കോടി രൂപയുടെ സംയോജിത ലാഭമാണ് നേടിയത്. മുൻ വർഷം സമാന പാദത്തിൽ 12.96 കോടി രൂപയുടെ ലാഭവും, കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിൽ 16.77 കോടി രൂപയുടെ ലാഭവുമാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, ഇത്തവണ മൊത്തം വരുമാനത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

മൊത്തം വരുമാനം വാർഷികാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജൂൺ പാദത്തിലെ 135.56 കോടി രൂപയിൽ നിന്നും 131.28 കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടായ ഇടിവാണ് മൊത്തം വരുമാനം കുറഞ്ഞിട്ടും, മികച്ച ലാഭം കൈവരിക്കാൻ കമ്പനിയെ സഹായിച്ച പ്രധാന ഘടകം. നിലവിൽ, പ്ലാന്റിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കമ്പനിയുടെ ജലാറ്റിൻ വിഭാഗത്തിലെ കൊളാഷൻ പെറ്റൈഡിന്റെ വാർഷിക ഉൽപ്പാദനശേഷി 450 ലക്ഷം ടണ്ണാണ്. ഇത് 1000 ടണ്ണായി ഉയർത്തുന്നതിനുള്ള നടപടിയാണ് പുനഃപരിശോധിക്കുന്നത്.

Also Read: ‘ബാല തന്നെയാണ് കോടതി’: ‘ചെകുത്താന്‍’ വിവാദത്തിൽ ബാലയെ പിന്തുണച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

shortlink

Post Your Comments


Back to top button