പാലക്കാട്: രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ഗുംഗൂർ സ്വദേശി ശിവാജിയാണ്(28) പിടിയിലായത്.
കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്കുള്ള തമിഴ്നാട് ആർ.ടി.സി ബസിൽ നിന്നാണ് ഇയാൾ പിടിയിലായത്. വാളയാർ അതിർത്തിയിൽ എക്സൈസിന്റെ പതിവ് വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഇയാളെ പരിശോധിക്കുകയായിരുന്നു.
Read Also : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം കർശന വ്യവസ്ഥകളോടെ
വിശദ പരിശോധനയില്‍ ബാഗിലെ വസ്ത്രങ്ങൾക്കിടയിൽ രണ്ട് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 30 ലക്ഷം കണ്ടെത്തി. എന്നാൽ, രേഖകൾ ഇദ്ദേഹത്തിന്റെ കൈവശം ഇല്ലായിരുന്നു. ഒടുവിൽ എറണാകുളത്തേക്കാണ് യാത്രയെന്നും പണമെത്തിച്ചാൽ കിട്ടുന്ന ഇരുപത്തിയയ്യായിരം രൂപ മോഹിച്ചാണ് പുറപ്പെട്ടതെന്നും മൊഴി നൽകുകയായിരുന്നു.
പണത്തിനൊപ്പം ശിവാജിയെയും വാളയാർ പൊലീസിന് കൈമാറി. പതിവ് കടത്തുകാരനാണോ, ബന്ധമുള്ളവർ ആരൊക്കെ എന്നീ കാര്യങ്ങളിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് വാളയാർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments