AlappuzhaKeralaNattuvarthaLatest NewsNews

‘ജോസഫ് മാഷേ, ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചത് തെറ്റ്, താങ്കൾ ഇത്തരം വാക്കുകൾ നിർത്തുക’: ജോൺ ഡിറ്റോ

ആലപ്പുഴ: കൈവെട്ട് കേസിലെ പ്രതികളായ ഇസ്ലാമിക തീവ്രവാദികളെ കോടതി ശിക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച ജോസഫ് മാഷിനെതിരെ അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. പ്രാകൃത മതനിയമങ്ങൾ ഉന്മൂലനം ചെയ്യണം എന്ന അസഹിഷ്ണുത തന്നെ വീണ്ടും വിളംബരം ചെയ്യുന്നത് എന്ത് തരം പ്രവർത്തിയാണെന്ന് കേസിൽ ഇരയായ ജോസഫ് മാഷിനോട് ജോൺ ഡിറ്റോ ചോദിച്ചു.

അധ്യാപകൻ എന്നനിലയിൽ ചോദ്യപ്പേപ്പർ തയ്യാറാക്കിയത് പ്രവാചകനെ അധിക്ഷേപിക്കാനും താങ്കളുടെ ഉള്ളിലെ മതവിരോധം പുറത്തുചാടിയതാണെന്നും അന്നേ തോന്നിയിരുന്നു എന്നും ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചത് തെറ്റാണെന്നും ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ജോസഫ് മാഷിനെതിരെ ക്രൈസ്തവ സഭ അന്ന് നിലപാടെടുത്തതു ശരി തന്നെയാണെന്നും ജോൺ ഡിറ്റോ കൂട്ടിച്ചേർത്തു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’: വിക്ഷേപണം വിജയകരം

ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചത് ഉചിതമാണ്.
അതിലെ മതതീവ്രത, മതനിയമവാഴ്ച്ച ശ്രമം ഇവയും എതിർക്കപ്പെടേണ്ടതാണ്.
ജോസഫ് മാഷേ, താങ്കൾ വീണ്ടും പ്രാകൃത മതനിയമങ്ങൾ ഉന്മൂലനം ചെയ്യണം എന്ന് പറഞ്ഞ് അസഹിഷ്ണുത തന്നെ വിളംബരം ചെയ്യുന്നത് എന്ത് തരം പ്രവർത്തിയാണ്.?

താങ്കൾ ഒരു അധ്യാപകനെന്നനിലയിൽ ചോദ്യപ്പേപ്പർ തയ്യാറാക്കിയത് പ്രവാചകനെ അധിക്ഷേപിക്കാനും താങ്കളുടെ ഉള്ളിലെ മതവിരോധം പുറത്തുചാടിയതാണെന്നും അന്നേ തോന്നിയിരുന്നു. അധ്യാപകനെന്ന നിലയിൽ താങ്കൾ ചെയ്തത് തെറ്റാണെന്ന് അന്നു മുതൽ പലതവണ ഞാൻ എഴുതുകയും ചെയ്തിട്ടുണ്ട്. കൈവെട്ടിയത് തെറ്റുതന്നെ. അതിനെ ന്യായീകരിക്കുന്നില്ല.

പക്ഷെ ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചതും തെറ്റുതന്നെ.
ക്രൈസ്തവ സഭ അന്ന് താങ്കൾക്കെതിരെ നിലപാടെടുത്തതു ശരി തന്നെയെന്ന് ഉറപ്പ്.
അല്ലെങ്കിൽ ക്രിസ്ത്യൻ മുസ്ലിം ചേരിതിരിവും സ്പർദ്ധയും വ്യാപകമായി ഉണ്ടാകുമായിരുന്നു.
ഇനിയും ജോസഫ് മാഷേ, താങ്കൾ ഇത്തരം വാക്കുകൾ നിർത്തുക.
കേരള സമൂഹത്തിൽ മത വിഭാഗീയതയിലൂടെ മുതലെടുപ്പ് നടത്താൻ നടക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് ആയുധം നൽകാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button