PathanamthittaLatest NewsKeralaNattuvarthaNews

ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം: സഹയാത്രികന് ​ഗുരുതര പരിക്ക്

പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്

പത്തനംതിട്ട: എം.സി റോഡിൽ ലോറിയിൽ സ്കൂട്ടറിടിച്ച് യുവാവ് മരിച്ചു. പന്തളം കുരമ്പാല സ്വദേശി അനീഷ് ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അനീഷിനൊപ്പം യാത്ര ചെയ്ത സുധാകരൻ എന്നയാൾക്കാണ് ഗുരുതര പരിക്കേറ്റത്.

Read Also : വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടിക്കുന്ന യുവാവ് പിടിയിൽ

ഇന്നലെ രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. പന്തളം ഭാഗത്തു നിന്നും വന്ന സ്കൂട്ടർ കൊട്ടാരക്കര ഭാഗത്തു നിന്നും വരികയായിരുന്ന തടി ലോറിയിൽ ഇടിക്കുകയായിരുന്നു.

Read Also : കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത ശേഷം പ​ണ​യം വെ​ച്ച് ആ​ളു​ക​ളെ വ​ഞ്ചി​ച്ച കേ​സ് : ത​മി​ഴ്നാ​ട് സ്വദേശി അറസ്റ്റിൽ

പരിക്കേറ്റ സുധാകരൻ പന്തളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളുടെ മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button