PathanamthittaKeralaNattuvarthaLatest NewsNews

കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത ശേഷം പ​ണ​യം വെ​ച്ച് ആ​ളു​ക​ളെ വ​ഞ്ചി​ച്ച കേ​സ് : ത​മി​ഴ്നാ​ട് സ്വദേശി അറസ്റ്റിൽ

ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ചി​ത്തി​രം (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​റ​ന്മു​ള: കാ​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത് കൊ​ണ്ടു​പോ​യി പ​ണ​യം വെ​ച്ച് ആ​ളു​ക​ളെ വ​ഞ്ചി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ.​ ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ചി​ത്തി​രം (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ​ന്മു​ള പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും എ​ന്ന പേ​രി​ൽ വാ​ഹ​ന​ങ്ങ​ൾ നാ​ര​ങ്ങാ​നം സ്വ​ദേ​ശി​യാ​യ ജ്യോ​തി​ഷ് എ​ന്ന​യാ​ൾ വാടകയ്ക്ക് എ​ടു​ക്കു​ക​യും ഇ​ത് എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ ഷ​മീ​റും ചേ​ർ​ന്ന് ഇ​യാ​ൾ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ളെ തി​ര​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ലും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വേ, ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​താ​യി വി​വ​രം കി​ട്ടി തെ​ൻ​മ​ല ഭാ​ഗ​ത്ത് നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവം, ഗതാഗതം നിയന്ത്രിച്ച പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

ആ​റ​ന്മു​ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും ബ​ലാ​നോ, വാ​ഗ​ണ​ർ, സ്വി​ഫ്റ്റ്, സെ​ലേ​റി​യോ ഇ​ന​ത്തി​ൽ പെ​ട്ട​തും ഈ ​സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു പോ​യ അ​ഞ്ച് കാ​റു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യെ പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button