ന്യൂഡല്‍ഹി: യമുന കര കവിഞ്ഞതോടെ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ് ഡല്‍ഹിയില്‍. ഇതിനെ തുടർന്ന് സ്കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവയ്ക്ക് ഡല്‍ഹി ദുരന്ത നിവാരണ അതോറിട്ടിയാണ് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സേവനം ഉപയോഗിക്കണം. ലഫ്. ഗവര്‍ണര്‍ വി.കെ.സക്‌സേനയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
read also: 63കാരിയെയും 69കാരനെയും കാണാനില്ല: പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി കുടുംബം
നഗരത്തില്‍ ശുദ്ധജല ക്ഷാമത്തിന് സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കി. 25 ശതമാനം കുടിവെള്ളത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments