KeralaLatest NewsNews

4 മക്കളെ ഉപേക്ഷിച്ച് 18കാരനായ കാമുകനൊപ്പം ഒളിച്ചോടി 34 വയസുകാരി: പരാതിയുമായി ഭർത്താവ്

മലപ്പുറം: 4 മക്കളെ ഉപേക്ഷിച്ച് 18കാരനായ കാമുകനൊപ്പം ഒളിച്ചോടിയ 34 വയസുകാരിക്കെതിരെ: പരാതിയുമായി ഭർത്താവ് പോലീസ് സ്‌റ്റേഷനിൽ. മലപ്പുറത്താണ് സംഭവം. മൂന്നര വയസുള്ള കുട്ടിയെ ഉൾപ്പെടെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.

Read Also: പാഴ്‌സൽ ഡെലിവറി: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയ്ക്ക് നഷ്ടമായത് 1.38 ലക്ഷം രൂപ

ബിഹാർ സ്വദേശി റഹീമാണ് ഭാര്യയ്ക്കും കാമുകനുമെതിരെ പോലീസിൽ പരാതി നൽകിയത്. റഹീമിന്റെ ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയെന്നാണ് പരാതിയിൽ പറയുന്നത്.

താഴെ ചേളാരിയിലെ ക്വാർട്ടേഴ്‌സിലായിരുന്നു റഹീമും ഭാര്യയും നാല് മക്കളും താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: സ്കൂളുകള്‍ക്കും സര്‍‌ക്കാര്‍ ഓഫീസുകള്‍ക്കും ഞായറാഴ്ച വരെ അവധി, കുടിവെള്ള ക്ഷാമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button