കൽപറ്റ: കഞ്ചാവ് കേസിൽ പ്രതികളായ രണ്ടുപേർക്ക് രണ്ടു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ ഇരിട്ടി കീഴൂർ സ്വദേശികളായ പുതുപ്പള്ളി വീട്ടിൽ കെ.ജെ. ജാൻസൺ (45), പുതിയ പുരയിൽ വീട്ടിൽ അബ്ദുൽ ഖാദർ (50) എന്നിവരെയാണ് കൽപറ്റ എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട്) ജഡ്ജ് അനിൽ കുമാർ ശിക്ഷ വിധിച്ചത്.
2016 ഫെബ്രുവരി 15-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ബസിൽ രണ്ടു കിലോഗ്രാം കഞ്ചാവുമായി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി.എ. ജോസഫും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേസിലെ മൂന്നാം പ്രതി നൗഷാദ് വിചാരണക്കിടെ മരണപ്പെട്ടിരുന്നു. സർക്കാറിന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
Post Your Comments