PathanamthittaLatest NewsKeralaNews

കർക്കടക മാസ പൂജ: ശബരിമല നട 16ന് വൈകിട്ട് 5 മണിക്ക് തുറക്കും

വാവുബലി ദിനമായ 17ന് പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും

കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരുന്നതാണ്. ഇതിനുശേഷമാണ് ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക.

പതിനേഴാം തീയതി മുതലാണ് കർക്കടക മാസ പൂജകൾ ആരംഭിക്കുന്നത്. വാവുബലി ദിനമായ 17ന് പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും. പിതൃതർപ്പണത്തിന് എത്തുന്നവർക്കായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിലെ ത്രിവേണി സംഗമത്തിൽ ബലിതർപ്പണം നടത്തുന്നത് പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്. എല്ലാ വർഷവും സ്ത്രീകളടക്കമുള്ള ഭക്തർ ബലിതർപ്പണത്തിനായി പമ്പാതീരത്ത് എത്താറുണ്ട്. വനവാസ കാലത്ത് ശ്രീരാമൻ പിതാവ് ദശരഥ മഹാരാജാവിന്റെ മരണവാർത്ത അറിയുന്നത് പമ്പയുടെ തീരത്തുവച്ചാണെന്നാണ് വിശ്വാസം.

Also Read: ഒരേ സാധനത്തിന് ഇനി പല വില വേണ്ട! മുഴുവൻ കടകളിലും വിലനിലവാര പട്ടിക നിർബന്ധമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button