Latest NewsNewsIndia

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചു: പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. അതിശക്തമായ മഴയും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) മതിയായ പണം ലഭ്യമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.

Read Also: ദുരിതാശ്വാസ ക്യാമ്പ്: പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകൾക്കായി സംസ്ഥാന സർക്കാരുകൾക്ക് അനുവദിച്ച കേന്ദ്ര വിഹിതത്തിന്റെ ആകെ തുക ഇതോടെ 42,366 കോടി രൂപയായി.

ഇനിമുതൽ സംസ്ഥാനങ്ങൾക്ക് കനത്ത മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി വിനിയോഗിച്ച തുകയുടെ കണക്കുകൾ സമർപ്പിക്കാതെ തന്നെ ഫണ്ട് ലഭിക്കും. കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ചിരുന്നത് 34,140 കോടി രൂപയാണ്.

Read Also: മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ രണ്ടംഗ സംഘത്തെ ഡൽഹിക്ക് അയക്കും: ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button