പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും, ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ സംസ്ഥാനത്തെ 6 ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചിരുന്നു.
Post Your Comments