KeralaLatest NewsNews

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ രണ്ടംഗ സംഘത്തെ ഡൽഹിക്ക് അയക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ടംഗ ഡോക്ടർമാരുടെ സംഘത്തെ ഡൽഹിയിലേക്ക് അയക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹനേയും തൃശൂർ മെഡിക്കൽ കോളജ് സർജറി പ്രൊഫസർ ഡോ രവീന്ദ്രനേയുമാണ് അടിയന്തരമായി ഡൽഹിയിലേക്ക് അയയ്ക്കുന്നത്.

Read Also: പൊടിപൊടിച്ച് തക്കാളി വിൽപ്പന! ലക്ഷപ്രഭുക്കളായി സഹോദരങ്ങൾ, സംഭവം ഇങ്ങനെ

ഹിമാചൽ പ്രദേശ് സർക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കൽ കോളജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നും വീണാ ജോർജ് വിശദമാക്കി.

Read Also: കമാൻഡോ യൂണിഫോമിൽ കലാപകാരികൾ! ജാഗ്രതാ നിർദ്ദേശവുമായി മണിപ്പൂർ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button