ലക്‌നൗ: പെൺകുട്ടിയെ പ്രണയം നടിച്ച് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ ശേഷം വേശ്യാലയത്തിൽ ഉപേക്ഷിക്കാൻ ശ്രമികച്ച യുവാവ് പിടിയിൽ. കുശിനഗറിലാണ് സംഭവം. പതിനെട്ടുകാരി പെൺകുട്ടിയുടെ പരാതിയിൽ പ്രതി അമാൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
ദിലീപ് എന്ന പേരിൽ പെൺകുട്ടിയുമായി അടുത്ത ഇയാൾ വിവാഹത്തിനായി മതം മാറാൻ നിർബന്ധിച്ചു. കൂടാതെ തന്നെ കാണാനെത്തിയ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ പകർത്തുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങിയില്ല. ഇതിനു പിന്നാലെ സിറ്റിയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടിയെ അമാനും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി.
read also: ഹെലികോപ്‌റ്റര്‍ കാണാതായി: പൈലറ്റടക്കം ആറുപേര്‍ ഉള്ളിൽ, തെരച്ചില്‍ ആരംഭിച്ചു
പുറത്ത് പോയിട്ട് ഏറെ നേരം കഴിഞ്ഞും തിരികെ വരാതിരുന്നതോടെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിയെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. അവർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ നേപ്പാളിലെ വേശ്യാലയത്തിൽ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് വിവരം.
Leave a Comment