KeralaLatest NewsNews

കണ്ണനും കുടുംബത്തിനും കൈത്താങ്ങായി നടൻ സുരേഷ് ഗോപിയുടെ നന്മ വീട് : സൗജന്യമായി തേപ്പ് നടത്തി തൊഴിലാളികള്‍

ഒരു കൂട്ടം ചെറുപ്പക്കാര്‍ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നല്‍കാമെന്നേറ്റു

തൃപ്രയാര്‍ : ബാങ്ക് ജപ്തിയുടെ തീരാ ദുഃഖത്തിലും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലും കഴിഞ്ഞിരുന്ന നാട്ടിക എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനും സഹായവുമായി നടൻ സുരേഷ് ഗോപി. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയര്‍സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം സുരേഷ് ഗോപി കൂടി സഹായിച്ചപ്പോൾ കണ്ണന്റെ വീടിന്റെ ജപ്തി ഒഴിവായി. തുടർന്ന് വീട് പണിത് നല്‍കുകയാണ് താരം. ഈ നന്മ വീടിന് സൗജന്യമായി തേപ്പ് നടത്തിയിരിക്കുകയാണ് തൊഴിലാളികള്‍. ഇവര്‍ക്ക് ഭക്ഷണം നല്‍കി എൻ.എസ്.എസ് വളന്റിയര്‍മാരും.

READ ALSO: നിയന്ത്രണം തെറ്റിയ കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു: സംഭവം പനമരത്ത്

വീടിന്റെ വാര്‍പ്പ് കഴിഞ്ഞുവെന്നറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നല്‍കാമെന്നേറ്റു. അതിനായുള്ള എം സാൻഡ് ഋഷി എന്ന മെഡിക്കല്‍ റെപ്പും സിമന്റ് വേളയില്‍ ട്രെഡേഴ്‌സും സ്‌പോണ്‍സര്‍ ചെയ്തപ്പോൾ തളിക്കുളം സ്വദേശികളായ ശരവണൻ, ഷിജു, രാഗേഷ് എന്നിവര്‍ തേപ്പ് നടത്തി. ഇവർക്കുള്ള ഭക്ഷണപ്പൊതികളുമായി നാട്ടിക എസ്.എൻ ട്രസ്റ്റിലെ എൻ.എസ്.എസ് വളന്റിയര്‍മാരായ അനന്ത കൃഷ്ണനും ദേവദത്തനും അക്ഷിതും ശ്രീജിലും അനാമികയും അരുണിമയുമൊക്കെയെത്തി. പ്രോഗ്രാം ഓഫീസര്‍ ശലഭ ജ്യോതിഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റര്‍, ജയൻബോസ് എന്നിവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button