ThiruvananthapuramKeralaNattuvarthaLatest NewsNews

പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ത​ല​യ​ടി​ച്ച് വീ​ണ് പരിക്കേറ്റു: ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി സൂ​ര​ജ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ​നൂ​ജ് (42) ആ​ണ് മ​രി​ച്ച​ത്

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ത​ല​യ​ടി​ച്ച് വീ​ണ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് പ​ഴ​കു​റ്റി സൂ​ര​ജ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ​നൂ​ജ് (42) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 13-നാ​യി​രു​ന്നു സം​ഭ​വം നടന്നത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ​ലൂ​ഷ് എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം മു​ഹ​മ്മ​ദ് സ​നൂ​ജി​നെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​താ​യി​രു​ന്നു.

Read Also : ‘ഹൈക്കോടതിയുടെ കരണത്താണ് അടിച്ചത്, നിങ്ങൾ പോയി നോക്കി നിന്നോളൂ’- പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നാ​യ​യെ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​യി​രു​ന്നു കാ​ര​ണം. ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ വ​ന്ന സ​മ​യ​ത്ത് പ​രാ​തി​ക്കാ​ർ വ​ന്നി​ല്ല. സ​നൂ​ജ് സ്റ്റേ​ഷ​നി​ൽ വ​ന്ന് സി​ഐ യെ ​ക​ണ്ട ശേ​ഷം പു​റ​ത്ത് പോ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് നി​ൽ​ക്കെ പെ​ട്ടെ​ന്ന് ത​റ​യി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

വ​ട്ട​പ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രണം സംഭവിച്ച​ത്. ​പൊ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button