Latest NewsNews

‘അമ്മ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകള്‍’ : ചിത്രം പങ്കുവച്ച മകള്‍ക്കെതിരെ വിമര്‍ശനം

അവര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുവെന്നത് വലിയ കാര്യമാണ്

അമ്മ സൂക്ഷിച്ചുവച്ച ഗര്‍ഭനിരോധന ഉറകളുടെ ചിത്രം പങ്കുവച്ച മകള്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നിക്കോള എന്ന സ്ത്രീക്കെതിരെയാണ് വിമര്‍ശനമുയരുന്നത്. ‘അമ്മ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകള്‍’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മാതാപിതാക്കളുടെ സ്വകാര്യതയെ മാനിക്കണമെന്ന ഉപദേശവുമായി ചിലർ രംഗത്തെത്തി.

read also: ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം: സംഭവം നടന്നത് പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത്

‘അവര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച്‌ ചിന്തിക്കാത്ത ഇങ്ങനൊരു മകളെ ആയിരുന്നില്ല അവര്‍ക്ക് കിട്ടേണ്ടത്. സെക്സ് എന്നത് മാതാപിതാക്കളുടെ തികച്ചും സ്വകാര്യമായ കാര്യമാണ്. അതില്‍ ഇടപെടേണ്ട കാര്യം നിങ്ങള്‍ക്കില്ല.’- എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്.

തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് അവര്‍ ഇത് ഉപയോഗിക്കുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്.’ ഈ കണ്ടുപിടിത്തം കുറച്ച്‌ നേരത്തെ ആയിരുന്നെങ്കില്‍ നിങ്ങളെ അവര്‍ക്ക് ഒഴിവാക്കാമായിരുന്നു’- എന്നും കമന്റുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button