KeralaLatest News

പുതു ജീവിതത്തിലേക്ക്: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകം കേരളത്തെ ഏറെ നടുക്കിയ ഒന്നായിരുന്നു. ഇപ്പോൾ പെരിയയിൽ നിന്ന് ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

കാസർഗോഡ് ബന്ധടുക്ക സ്വദേശി മുകേഷ് കുമാർ ആണ് വരൻ. കഴിഞ്ഞ ദിവസം ശരത് ലാലിന്റെ സ്മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് നിശ്ചയ സ്ഥലത്തേക്ക് അമൃത എത്തിയത്. തന്റെയും പ്രതിശ്രുത വരന്റെയും തൊട്ട് അടുക്കൽ തന്നെ ശരത് ലാലിന്റെ ചിത്രവും ആ ചടങ്ങ് നടന്ന വേദിയിൽ ഉണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, രാജ് മോഹൻ ഉണ്ണിത്താൻ എംപി, യു ഡി എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ,കെ പി സി സി അംഗം ഹക്കീം കുന്നിൽ, റിട്ട.ഐ.എ എസ് ഓഫീസർ എം പി ജോസഫ്, ഡിസിസി ജനറൽ സെക്രട്ടറി ധന്യാ സുരേഷ് പുല്ലുർ,പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ് കുമാർ, രാജൻ പെരിയ, ഉൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button