KeralaLatest NewsNews

അബ്ദുറഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് കേസ് നീട്ടിവെച്ചത്. കഴിഞ്ഞ 5 തവണയും കേസ് മാറ്റിവെച്ചിരുന്നു. ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.

Read Also: സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ : മകളുടെ അപ്പീൽ തള്ളി സുപ്രീംകോടതി

ഓണ്‍ലൈനായി കേസ് പരിഗണിച്ചപ്പോള്‍ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം. 2006 അവസാനമാണ് സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീം സൌദിയിലെ ജയിലില്‍ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യണ്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button