കൊച്ചി : കോടതിയോട് മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂര്‍. മാധ്യമ ശ്രദ്ധ കിട്ടാനല്ല താന്‍ കോടതിയില്‍ നിന്ന് ഇറങ്ങാതിരുന്നത്. കോടതിയോട് കളിക്കാനില്ല. അങ്ങനെ ആരും ചെയ്യില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
റിലീസ് വൈകിയത് ജാമ്യഉത്തരവ് കിട്ടാന്‍ വൈകിയതിനാലാണ്. ഇന്ന് രാവിലെയാണ് റിലീസ് ഓഡര്‍ എത്തിയത്. മറ്റു തടവുകാരുടെ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടല്ല ജയിലില്‍ നിന്ന് ഇറങ്ങാതിരുന്നത്. ഒരുപാട് പേര്‍ ചെറിയ കേസുകളില്‍ അകപ്പെട്ടവരുണ്ട്.
നിരവധി പേര്‍ സഹായം ചോദിച്ചു. കോടതിയെ ധിക്കരിച്ചിട്ടില്ല. ബഹുമാനം മാത്രമാണുള്ളതെന്നും ബോബി പറഞ്ഞു. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഭാവിയില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോബിയുടെ മാപ്പ് ഹൈക്കോടതി സ്വീകരിച്ചു. കേസ് ഹൈക്കോടതി തീര്‍പ്പാക്കി.
Post Your Comments