കോട്ടയം: ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ ഇഎംഎസിന്റെ നിലപാട് കൃത്യമാണെന്നും വിമർശകർ അദ്ദേഹത്തിന്റെ വാക്കുകൾ അടർത്തിയെടുത്ത് സംസാരിക്കുകയാണെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട് ഭരണ ഘടനപരമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നും എന്നാൽ, അതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം ആവശ്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘ഇഎംഎസ് എടുത്ത നിലപാടിനെ കുറിച്ച് ഇവർ പറയുന്നത് ശരിയല്ല. ഭരണഘടന പരമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. എന്നാൽ, ഏകീകൃത സിവിൽകോഡിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം. അതില്ലാത്തിടത്തോളം കാലം അത് നടപ്പാക്കാൻ സാധിക്കില്ല. അതാണ് ഇഎംഎസും പറഞ്ഞത്. അത് കൃത്യമായ നിലപാടാണ്,’എംവി ഗോവിന്ദൻ വ്യക്തമാക്കി.
‘ഏകീകൃത സിവില്‍ കോഡിലേക്കെത്താനുതകുന്ന രീതിയിലുള്ള വിവിധ ജാതി മത വിഭാഗങ്ങളിലുള്ള സ്ത്രീ പരുഷ സമത്വത്തെ കുറിച്ചുള്‍പ്പടെ വളരെ ഗുരുതരമായ ചര്‍ച്ച ഇന്ത്യയില്‍ നടന്ന് വരണം. ഇന്നത്തെ പരിസ്ഥിതിയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാലാക്കാനാകില്ല എന്നതാണ് പൊതുവായ നിലപാട്.’ എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു .
Post Your Comments