പൂനെ: മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ കൈയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് പെൺകുട്ടി. പൂനെയിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരനാണ് കബളിപ്പിക്കപ്പെട്ടത്. 91.75 ലക്ഷം രൂപയാണ് പെൺകുട്ടി ഇയാളിൽ നിന്നും കൈക്കലാക്കിയത്. വിവാഹശേഷം മെച്ചപ്പെട്ട ഭാവിയ്ക്കായി ബ്ലെസ്‌കോയിൻ ട്രേഡിംഗിൽ പണം നിക്ഷേപിക്കാമെന്ന് പറഞ്ഞ് യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടി പണം തട്ടിയെടുത്തത്.
Read Also: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ
നിരവധി ബാങ്കുകളിൽ നിന്നും വായ്പ എടുത്താണ് യുവാവ് പെൺകുട്ടിയ്ക്ക് നൽകിയിരുന്നത്. ലോൺ ആപ്പിൽ നിന്നുൾപ്പെടെ 71 ലക്ഷം രൂപയാണ് യുവാവ് വായ്പയെടുത്ത് നൽകിയത്. പെൺകുട്ടി പണം ആവശ്യപ്പെടുമ്പോഴെല്ലാം യുവാവ് നൽകികൊണ്ടിരുന്നു. 91.75 ലക്ഷം രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് യുവതി തന്നെ കബളിപ്പിക്കുകയാണെന്ന വിവരം യുവാവിന് ബോധ്യപ്പെട്ടത്. തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Read Also: ഏക സിവിൽ കോഡിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു: എ വിജയരാഘവൻ
Post Your Comments