KollamKeralaNattuvarthaLatest NewsNews

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ

സംഭവവുമായി ബന്ധപ്പെട്ട് ചങ്കപ്പാറ കൈലാസത്തിൽ സൗമ്യനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊല്ലം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പുനലൂർ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചാലിയാക്കര ചാങ്ങപ്പാറ കമ്പിലൈൻ ഭാഗത്താണ് സംഭവം.

Read Also : ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം

വന്യജീവി ആക്രമണം തടയാൻ വേലിയിൽ വൈദ്യുതി കടത്തി വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ചങ്കപ്പാറ കൈലാസത്തിൽ സൗമ്യനെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Read Also : അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അഖില്‍ മാരാര്‍

അതേസമയം, മാസങ്ങൾക്ക് മുമ്പ് പുന്നല കടശേരിയിലും ഇത്തരത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button