തിരുവനന്തപുരം: ഏക സിവിൽ കോഡിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. അന്ന് ശരീഅത്ത് വിവാദം എന്നൊന്ന് ഇല്ല. ഇഎംഎസ് ഉന്നയിച്ച കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ശരീഅത്തിന് എതിരാണ് എന്നൊക്കെ അന്ന് പ്രചരിപ്പിച്ചിട്ടുണ്ട്. അത് കാൽനൂറ്റാണ്ട് മുമ്പുണ്ടായ കാര്യമാണ്. ആ ചർച്ചയല്ല ഇപ്പോൾ പ്രസക്തമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഏക സിവിൽ കോഡ്: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്
അന്ന് ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ കേന്ദ്രത്തിൽ ബിജെപിയില്ല. അമിത് ഷാ ആഭ്യന്തര മന്ത്രിയല്ല, നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിട്ടില്ല. രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഗൗരവകരമായി കാണണം. ഏക സിവിൽ കോഡ് വിഷയത്തിൽ ബിജെപി ഉയർത്തിയ സാഹചര്യത്തിന്റെ ഗൗരവം കോൺഗ്രസിന് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഏക സിവിൽ കോഡിൽ കോൺഗ്രസ് പ്രകടിപ്പിച്ച അഭിപ്രായം വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നില്ല. ഈ വിഷയം വരുമ്പോഴും സിപിഎമ്മിനെ ആക്രമിക്കുകയെന്ന വളരെ സങ്കുചിതവും ഹീനവുമായ രാഷ്ട്രീയ നിലപാടാണ് കോൺഗ്രസിന്റേതെന്നും വിജയരാഘവൻ വിമർശിച്ചു.
Read Also: ഐഐടി എന്‍ട്രന്‍സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി, ഏറെ പ്രശസ്തമായ കോച്ചിംഗ് സെന്ററില്‍ ആത്മഹത്യ കൂടുന്നു
Post Your Comments