Latest NewsNewsIndia

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹം

കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം

ചെന്നൈ: രാജ്യത്ത് വരുന്ന 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹം. കന്യാകുമാരിയോ കോയമ്പത്തൂരോ ആയിരിക്കും മത്സരിക്കുക. മോദി മത്സരിക്കുമെന്നാണ് പ്രചാരണം. കോയമ്പത്തൂരില്‍ കഴിഞ്ഞ തവണ ജയിച്ചത് സിപിഎം ആണ്. ഭൂരിപക്ഷം 1,79,143 വോട്ട് കന്യാകുമാരിയില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 1,37,950 വോട്ടായിരുന്നു ഭൂരിപക്ഷം. അതേസമയം, തമിഴ്‌നാട്ടില്‍ മോദി മത്സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

Read Also: ത്രെഡ്സ് ലോഗോയെ ചൊല്ലി വെർച്വൽ പോര്! അവകാശവാദം ഉന്നയിച്ച് മലയാളികളും തമിഴരും

ആറുമാസങ്ങള്‍ക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമര്‍ശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ചൊരു സൂചന നല്‍കിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്ര മോദി മത്സരിക്കാന്‍ സാധ്യതയുണ്ട് എന്ന പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. പക്ഷേ രാമേശ്വരം അടങ്ങുന്ന രാമനാഥപുരത്ത് ബിജെപിക്ക് വലിയ രീതിയില്‍ വേരോട്ടമില്ല. അതുകൊണ്ട് തന്നെ മറ്റു രണ്ട് മണ്ഡലങ്ങളായ കന്യാകുമാരിയും കോയമ്പത്തൂരും പരി?ഗണിക്കുന്നു എന്ന് പ്രധാനപ്പെട്ട ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button