
ഈരാറ്റുപേട്ട: വാഹനം കരാര്‍ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നല്‍കാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കല്‍ പി.എം. നൗഷാദി(41)നെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഏക സിവിൽ കോഡിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു: എ വിജയരാഘവൻ
ഈരാറ്റുപേട്ട സ്വദേശിയുടെ വാഹനം വാടകയ്ക്ക് എടുത്തതിനുശേഷം ഇയാള്‍ വാടക നല്‍കാതെയും വാഹനം തിരിച്ചു നല്‍കാതെയും കബളിപ്പിച്ച് കുമളി സ്വദേശിയായ മറ്റൊരാള്‍ക്ക് വാഹനം പണയത്തിനു നല്കി കാശ് വാങ്ങുകയായിരുന്നു.
വാഹന ഉടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments