മഞ്ചേരി: മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍ (52) ആണ് മരിച്ചത്.
Read Also : മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി: രണ്ട് പൊലീസുകാർക്കെതിരെ നടപടി
വെള്ളിയാഴ്ച രാവിലെ 11.30-ഓടെ ആയിരുന്നു അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകി വരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോട്ടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവം: കേസിലെ പ്രതിയെ വിട്ടയയ്ക്കണമെന്ന് ഇര
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments