കോഴിക്കോട്: താമരശ്ശേരി ചുരം എട്ടാം വളവിൽ അപകടം. ചുരം ഇറങ്ങുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് താഴേക്ക് കുത്തനെ മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ജീപ്പിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തലകീഴായി മറിഞ്ഞ ജീപ്പ് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ചുരത്തിൽ ഗതാഗത തടസങ്ങളില്ലെന്നാണ് റിപ്പോർട്ട്.
Read Also : മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കി: രണ്ട് പൊലീസുകാർക്കെതിരെ നടപടി
അതേസമയം, പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് വനിതാ എസ് ഐയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്കാണ് പരിക്കേറ്റത്.
കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം ആണ് അപകടം നടന്നത്. വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments