ലക്നൗ: രാജ്യത്ത് രണ്ട് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നത്. രണ്ട് ദിവസത്തിനിടെ നാല് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഗോരഖ്പൂർ- ലക്നൗ വന്ദേഭാരതും, ജോധ്പൂർ- സബർമതി വന്ദേഭാരതുമാണ് നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്.
Read Also: ഏക വ്യക്തി നിയമത്തിനെതിരെ ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും: എംഎ ബേബി
ഗോരഖ്പൂർ- ലക്നൗ ഹൈ-സ്പീഡ് വന്ദേഭാരത് അയോധ്യ ജംഗ്ഷൻ വഴി 302 കിലോമീറ്റർ ദൂരം പിന്നിടും. നിലവിൽ ഈ റൂട്ടിൽ ട്രെയിനിൽ യാത്ര ചെയ്യാൻ നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയമെടുക്കും. ഈ റൂട്ടിൽ ഒരു ട്രെയിൻ യാത്രക്കെടുക്കുന്ന ഏറ്റവും കുറഞ്ഞ സമയമാണിത്. ജോധ്പൂരിനും അഹമ്മദാബാദിനും ഇടയിലാണ് ജോധ്പൂർ- സബർമതി വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസ് നടത്തുക. ഏകദേശം ആറ് മണിക്കൂറിനുള്ളിൽ ട്രെയിൻ 400 കിലോമീറ്റർ പിന്നിടും.
Read Also: വൈറലായ ക്ഷേത്ര പരിസരത്തെ പ്രണയാഭ്യര്‍ത്ഥന മതവികാരത്തെ വ്രണപ്പെടുത്തി: കര്‍ശന നടപടിയുമായി പൊലീസ്
Post Your Comments