ഡെറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് നടന്ന പ്രണയാഭ്യര്‍ത്ഥനയ്ക്ക് എതിരെ ഒരുകൂട്ടം വിശ്വാസികളും ക്ഷേത്ര ഭാരവാഹികളും രംഗത്ത് വന്നതോടെ കര്‍ശന നടപടിയുമായി പൊലീസും എത്തി. വീഡിയോയ്ക്ക് എതിരെ എതിര്‍പ്പ് ശക്തമായതോടെ കേദാര്‍നാഥ് ക്ഷേത്രത്തിനുള്ളില്‍ ദൃശ്യങ്ങളും റീലുകളും ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read Also: ഏക വ്യക്തി നിയമത്തിനെതിരെ ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും: എംഎ ബേബി
ക്ഷേത്രപരിസരത്ത് വീഡിയോകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കമ്മിറ്റി പൊലീസിന് കത്ത് നല്‍കിയിരുന്നു. ഇത്തരം വീഡിയോകള്‍ ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ പ്രതികൂലമായി ബാധിക്കുമെന്നും ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും കമ്മിറ്റി നല്‍കിയ കത്തില്‍ പറയുന്നു.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ കാമുകനുമൊത്ത് നടക്കുകയായിരുന്ന യുട്യൂബറായ യുവതി പെട്ടെന്ന് മുട്ടുക്കുത്തി നിന്ന് ക്ഷേത്ര പരിസരത്തുവെച്ചുതന്നെ പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Post Your Comments