
തിരുവനന്തപുരം: ഏക വ്യക്തി നിയമത്തിനെതിരെ ആര്‍എസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. മുസ്ലീം ലീഗുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്നും ഇഎംഎസിന്റെ ലേഖനത്തില്‍ അദ്ദേഹം തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും എംഎ ബേബി പ്രതികരിച്ചു.
വിലക്കയറ്റം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാനാണ് ഏക സിവില്‍ കോഡ് കൊണ്ട് വരുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് സിവില്‍കോഡ് നടപ്പാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. സിവില്‍ കോഡിലെ സിപിഎം നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലീം ലീഗുമായി ഏക സിവില്‍കോഡില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് എംഎ ബേബി ആവര്‍ത്തിക്കുന്നത്.
Post Your Comments