KeralaLatest NewsNews

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും  പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച എവിടെയും റെഡ്, ഓറഞ്ച് അലര്‍ട്ട് ഇല്ല. ശനിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button