68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം ബാങ്കിംഗ് ഹബ്ബുകൾ ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ ഭാഗങ്ങളിലായി 34 ബാങ്കിംഗ് ഹബ്ബുകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ചെറുകിട ബിസിനസ് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ഹബ്ബുകൾ ആരംഭിച്ചിരിക്കുന്നത്. അതേസമയം, സ്ഥാപക ദിനത്തോടനുബന്ധിച്ച് കാർഡ്ലെസ് ക്യാഷ് പിൻവലിക്കൽ സേവനവും എസ്ബിഐ ആരംഭിച്ചിട്ടുണ്ട്.
കാർഡ്ലെസ് ക്യാഷ് സേവനം അവതരിപ്പിച്ചതിനാൽ, ഉപഭോക്താക്കൾക്ക് ഇനി മുതൽ ഏത് ബാങ്കിന്റെയും ഐസിസിഡബ്ലൂ സേവനമുള്ള എടിഎമ്മുകളിൽ നിന്ന് തടസമില്ലാതെ പണം പിൻവലിക്കാൻ കഴിയും. എടിഎം സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിംഗിൾ യൂസ് ഡൈനാമിക് ക്യുആർ കോഡിലൂടെ ഇടപാടുകൾ പ്രോസസ് ചെയ്യാനും കഴിയുന്നതാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനിൽ ലഭ്യമായ സ്കാൻ, പേ ഫീച്ചർ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള അവസരവുമുണ്ട്. കഴിഞ്ഞ ദിവസം എസ്ബിഐയുടെ ഡിജിറ്റൽ പേയ്മെന്റ് അപ്ലിക്കേഷനായ യോനോയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയിരുന്നു.
Also Read: അണക്കെട്ടുകള്‍ നിറയുന്നു: മൂന്ന് ഡാമുകള്‍ തുറന്നു, ഇടുക്കിയില്‍ ജലനിരപ്പ് 2307.84 അടി
Post Your Comments