കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയി ആയതിന് പിന്നാലെ, കൊച്ചിയില്‍ എത്തിയ അഖില്‍ മാരാര്‍ നടൻ ജോജു ജോര്‍ജിനെ കാണാൻ എത്തിയിരുന്നു. അഞ്ചാം തീയതി ജോജു യുകെയിലേക്ക് പോകുന്നതു കൊണ്ടാണ് താന്‍ ഓടി വന്നത് എന്നാണ് മാരാര്‍ പറഞ്ഞത്. ഇപ്പോൾ അഖില്‍ മാരാരുമായുള്ള സൗഹൃദത്തെ കുറിച്ച് ജോജു ജോര്‍ജ് തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരാളാണ് അഖില്‍ മാരാര്‍ എന്ന് ജോജു ജോർജ് വ്യക്തമാക്കുന്നു.
ജോജു ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെ;
‘ബേസിക്കലി ഇവന്‍ നല്ല മനുഷ്യനായിരുന്നു. ആ ഒരു സൗഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ തുടങ്ങിയത്. ഇവന്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ ആദ്യമായിട്ടാണ് ബിഗ് ബോസ് കാണുന്നത്. അത് അഖില്‍ പോയതുകൊണ്ട് കണ്ടതാണ്. അഖില്‍ ചെയ്തതും അഖിലിന്റെ വിജയവുമൊക്കെ എനിക്ക് വര്‍ക്കൗട്ട് ആയി. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ അടിപൊളിയാണ്. അവന്‍ അവന്റെ കുടുംബത്തോടും സഹജീവികളോടുമൊക്കെ പെരുമാറുന്നത് നല്ല രീതിയിലാണ്. അതിന് കൊടുത്ത ഒരു റിസല്‍ട്ട് ആയിരിക്കും ഈ വിജയം.’
‘ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അഖിലും ഷിജുവും അടക്കമുള്ളവര്‍ എന്നെ ഭയങ്കരമായി എന്റര്‍ടെയ്ന്‍ ചെയ്യിച്ചിട്ടുണ്ട്. ഞങ്ങള്‍ കുറേ കഥകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ സാര്‍ ഇനി എങ്ങനെയാണ് തീരുമാനിക്കുന്നതെന്ന് അറിയില്ല. അഭിനയിക്കാനും ടൈമിംഗ് ഉള്ള ആളാണ് അഖില്‍.’
Leave a Comment