Latest NewsNewsIndia

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: പിടിച്ചെടുത്തത് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം

ഹൈദരാബാദ്: അടിവസ്ത്രത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 20 ലക്ഷം രൂപ വിലമതിയ്ക്കുന്ന 331 ഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

Read Also: സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

അടിവസ്ത്രത്തിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാൾ ശ്രമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. അതേസമയം, രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വിവിധ കേസുകളിലായി 1.37 കോടി വിലമതിയ്ക്കുന്ന 2.27 കിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

Read Also: പ്രതീക്ഷകള്‍ അവസാനിച്ചു, ആമസോണ്‍ കാടുകളില്‍ വില്‍സന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ച് സൈന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button